സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സർക്കാർ ശ്രമത്തെ തടയുകയാണ് ഗവർണർ ചെയ്യുന്നത്: വി മുരളീധരൻ
കേരളത്തിലെ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സിപിഐഎം സർക്കാരിൻ്റെ ശ്രമത്തെ തടയുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ചെയ്യുന്നത് എന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഏത് സർവകലാശാലയിൽ ഏത് ആർഎസ്എസുകാരനെയാണ് യോഗ്യതയില്ലാതെ ആരിഫ് മുഹമ്മദ് ഖാൻ്റെ ശുപാർശ പ്രകാരമോ അല്ലാതെയോ നിയമിച്ചിട്ടുള്ളത് എന്ന് അദ്ദേഹം ചോദിച്ചു.
“ഗവർണറുടെ വിഷയത്തിൽ കേരളത്തിലെ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സിപിഐഎം സർക്കാരിൻ്റെ ശ്രമം, ആ ശ്രമത്തെ തടയുകയാണ് ഗവർണർ ചെയ്തിരിക്കുന്നത്. കേരളത്തിലെ സർക്കാർ പറയുന്നത് സർവകലാശാലകളെ ആർഎസ്എസ് വത്കരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചു, അതുകൊണ്ടാണ് അദ്ദേഹത്തെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്നാണ്. ഞാൻ ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുകയാണ്. കേരളത്തിലെ ഏത് സർവകലാശാലയിൽ ഏത് ആർഎസ്എസുകാരനെയാണ് യോഗ്യതയില്ലാതെ ആരിഫ് മുഹമ്മദ് ഖാൻ്റെ ശുപാർശ പ്രകാരമോ അല്ലാതെയോ നിയമിച്ചിട്ടുള്ളത്? അങ്ങനെ ഒരു പേരുണ്ടെങ്കിൽ ആ പേര് പുറത്തുവിടണമെന്ന് സിപിഐഎം നേതാക്കന്മാരെയും മന്ത്രിമാരെയും ഞാൻ വെല്ലുവിളിക്കുകയാണ്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു വാദമാണ്.”- വി മുരളീധരൻ പറഞ്ഞു.