ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിനുളള താക്കീത്’; വയനാട്ടിൽ ജനങ്ങൾ യുഡിഎഫിനൊപ്പം: ടി സിദ്ദിഖ്
വയനാട്ടിൽ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി നിൽക്കുന്നതിന് തെളിവാണ് കണിയാമ്പറ്റ ചിത്രമൂല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയമെന്ന് ടി സിദ്ദിഖ് എംഎൽഎ. സിപിഐഎമ്മിന്റെ കുത്തക സീറ്റാണ് യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കമ്മിച്ചൽ റഷീദ് പിടിച്ചെടുത്തത്. ഭരണത്തിലിരിക്കുന്ന എൽഡിഎഫിന്റെ നെറികേടുകൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമായാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കണ്ടതെന്ന് എംഎൽഎ പറഞ്ഞു.
വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടും കാർഷിക മേഖലയുമായി ബന്ധപ്പെട്ടും വയനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ സർക്കാർ അവഗണിച്ചതിനെതിരെയുള്ള താക്കീത് കൂടിയാണു ഈ തെ രഞ്ഞെടുപ്പ് ഫലമെന്ന് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.