കോഹ്ലിക്കും അനുഷ്‌കക്കും കൂട്ടായി മൂന്നാമൻ എത്തുന്നു; വിവരം പങ്കുവെച്ച് താരദമ്പതികൾ
വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശർമയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. ഗർഭിണിയാണെന്ന വിവരം അനുഷ്‌ക തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഞങ്ങൾ മൂന്ന് പേരാകാൻ പോകുന്നു. 2021ൽ എത്തും എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. 2017 ഡിസംബർ 11നായിരുന്നു ഇവരുടെ വിവാഹം. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് പുതിയ വാർത്ത കൂടി താരങ്ങൾ പുറത്തുവിടുന്നത്.