അരി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി ജിആർ അനിൽ; ജയ അരി ഒഴികെയുള്ള ഇനങ്ങൾ ഡിസംബർ മുതൽ ആന്ധ്രയിൽ നിന്ന് നേരിട്ട് എത്തിക്കുമെന്നും മന്ത്രി
അരി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. കൃഷി മന്ത്രിയുമായി ചർച്ച നടത്തിയെന്നും ജയ അരി ഒഴികെയുള്ള ഇനങ്ങൾ ഡിസംബർ മുതൽ നേരിട്ട് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ സാധനങ്ങൾക്കും വില വർധിക്കുകയാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സ്വർണ്ണത്തിനും വില കൂടുകയാണല്ലോ എന്നും മന്ത്രി മറുപടി നൽകി.
അരി വില രണ്ട് മാസത്തിനിടെ ഇരട്ടിയോളമാണ് വർധിച്ചത്. ഒപ്പം പച്ചക്കറി വിലയും അതിരൂക്ഷമായി വർദ്ധിക്കുന്നു എന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ അടിയന്തര ഇടപെടൽ ഉണ്ടാകുന്നത്. ആന്ധ്രയിൽ നിന്ന് അരി ഉടനെ എത്തില്ല എന്നുള്ള സൂചനകളെ മന്ത്രി നിഷേധിച്ചു. അരി ഉടനെ തന്നെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജയ അരി ഒഴികെയുള്ള ഭക്ഷ്യവസ്തുക്കൾ ആന്ധ്രയിൽ നിന്ന് എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ മിതമായ നിരക്കിൽ അരി ഉറപ്പാക്കാനുള്ള സപ്ലൈകോയുടെ അരിവണ്ടി പദ്ധതിയും ഇന്ന് ഉദ്ഘാടനം ചെയ്തു.