പാര്‍ട്ടി നടപടി അംഗീകരിക്കുന്നു, നിരപരാധിത്വം തെളിയിക്കുമെന്ന് എൽദോസ് കുന്നപ്പിളിൽ
പാർട്ടി തീരുമാനം ശിരസാ വഹിക്കുന്നു. വീഴ്ച്ച ഉണ്ടായെങ്കിൽ അത് തിരുത്തുമെന്ന് എൽദോസ് കുന്നപ്പിളിൽ എംഎൽഎ. ആരോപണങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ, അത് പാർട്ടിയിൽ ചർച്ച ചെയ്യപ്പെട്ടു.
പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും.കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടി. പരാതിക്കാരി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ലെന്നും എൽദോസ് പറഞ്ഞു.
സിപിഐഎം നേതാക്കൾക്കെതിരായ ആരോപണങ്ങൾക്ക് അവരാണ് മറുപടി പറയേണ്ടത്. ഇന്നും മണ്ഡലത്തിൽ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നടപടി അംഗീകരിക്കുന്നു. ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.