എൽദോസ് കുന്നപ്പള്ളിക്കെതിരായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ഉചിതമായ നടപടി സ്വീകരക്കും; വി.ഡി സതീശൻ
എൽദോസ് കുന്നപ്പള്ളിക്കെതിരായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉചിതമായ നടപടി സ്വീകരക്കും. സ്ത്രീ വിരുദ്ധ നടപടികൾ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ല. കെപിസിസി പ്രസിഡന്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു. മൊഴി നൽകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കോവളം പോലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാൻ എത്തിയത്.
എൽദോസ് കുന്നപ്പിളി എംഎൽഎക്കെതിരായ പരാതിയിൽ മൊഴി നൽകാൻ യുവതി എത്തി. കോവളം പൊലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാനെത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു.