നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒൻപതു വയസ്സുകാരി മരിച്ചു
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒൻപതു വയസ്സുകാരി മരിച്ചു.പള്ളിപ്പുറം സ്വദേശി ശ്യാമിന്റെ മകള്‍ പ്രജോദികയാണ് മരിച്ചത്. ഒറ്റപ്പാലം പത്തൊൻപതാം മൈലിലാണ് സംഭവം.അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പി പള്ളിപ്പുറം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഏഴുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.