അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ഗുജറാത്തിലെ രാജ്കോട്ടിലെ ഗർബ പന്തലിലാണ് കെജ്രിവാളിനെതിരെ വെള്ളം കുപ്പികൊണ്ട് ആക്രമണമുണ്ടായത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമുള്ള ദ്വിദിന സന്ദർശത്തിലായിരുന്നു കെജ്രിവാൾ. ഖോദൽദാം ക്ഷേത്രത്തിലെ ഗർബ ചടങ്ങിലാണ് ആക്രമണം നടന്നത്. കെജ്രിവാളിന് നേരെ വെള്ളം കുപ്പി വലിച്ചെറിയുകയായിരുന്നു. പക്ഷേ കുപ്പി കെജ്രിവാളിന്റെ ശരീരത്തിൽ കൊണ്ടില്ല. അക്രമി ആരാണെന്ന് കണ്ടെത്തിയിട്ടില്ല.