Tuesday, April 15, 2025
National

ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപ്പിയാനിലും ബാരാമുള്ളയിലും ഏറ്റുമുട്ടൽ തുടരുന്നു. ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാൻ മേഖലയിലാണ് ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുള്ള വെടിവയ്പ്പിൽ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി കശ്മീർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു.

മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. മറുവശത്ത് ഷോപിയാൻ ജില്ലയിലെ ചിത്രഗാമിലെ മുഴുവൻ പ്രദേശവും സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരർക്കെതിരായ ഓപ്പറേഷൻ പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചൊവ്വ, തിങ്കൾ ദിവസങ്ങളിലായി ദക്ഷിണ കശ്മീരിലെ കുൽഗാമിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *