കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്
കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് ഇന്ന്. കോർപ്പറേഷൻ പരിധിയിൽ സിസി പെർമിറ്റ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
സി സി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതിയാണ് 24 മണിക്കൂർ സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന്റെ ഭാഗമായി 12 മണിക്കൂർ ധർണ്ണയും നടത്തും.
നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവ്വീസുകൾക്കെതിരെ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പൊലീസിന്റെ പീഡനം അവസാനിപ്പിക്കുക, എൽഎൻജി ഓട്ടോകൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പെർമിറ്റുകൾ സിഎൻജി ഓട്ടോകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുക, ഓട്ടോ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്.