നാളത്തെ ഓട്ടോ-ടാക്സി പണിമുടക്ക് മാറ്റി; ചാർജ് വർധന പരിഗണനയിലെന്ന് ഗതാഗത മന്ത്രി
ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ- ടാക്സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്സി യൂണിയൻ അറിയിച്ചു.
ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.ചാർജ് വർധനവിനെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചിരുന്നു. ഇതിനെകുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി. ഓട്ടോ സ്റ്റാൻഡിലെ തർക്കം പരിഹരിക്കും. കള്ള ടാക്‌സികളുടെ കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.