Saturday, January 11, 2025
National

ഷോര്‍ട്ട് സര്‍ക്യൂട്ട്: ആശുപത്രി കെട്ടിടത്തില്‍ ഡോക്ടര്‍ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം

ആശുപത്രി കെട്ടിടത്തില്‍ തീ പിടിച്ച് ഡോക്ടര്‍ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ റെനിഗുണ്ടയിലാണ് സംഭവം. ഡോക്ടര്‍ കാര്‍ത്തികേയ മക്കളായ ഭരത്, കാര്‍ത്തിക എന്നിവരാണ് മരിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്.

ഡോക്ടറും കുടുംബവും ഇതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഡോക്ടറുടെ ഭാര്യയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഡോക്ടറും കുടുംബവും മുകള്‍ നിലയിലെ മുറിയില്‍ ഉറങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *