ശശി തരൂരിന് മത്സരിക്കാന്‍ അര്‍ഹതയുണ്ട്; എന്നാല്‍ ജയം തീരുമാനിക്കേണ്ടത് വോട്ടര്‍മാരെന്ന് കെ.സുധാകരന്‍
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂരിന് മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എന്നാല്‍ ജയം തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്ലാവര്‍ക്കും യോഗ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കും മത്സരിക്കാം. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മഹത്വം വെളിവാക്കുന്നതാണ്. സിപിഐഎമ്മില്‍ ഇത്തരം തെരഞ്ഞെടുപ്പ് നടക്കില്ല. ഏറ്റവും കൂടുതല്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.