ഓണത്തിന് 2 ദിവസം മദ്യം കിട്ടില്ല, ബെവ്കോ മദ്യവിൽപ്പനശാലകൾക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇക്കുറിയും സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം ദിനം സംസ്ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിലുണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല. എന്നാൽ തിരുവോണ ദിവസം ബാറുകൾ തുറന്നുപ്രവർത്തിക്കും. നേരത്തെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം പ്രമാണിച്ച് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി നൽകിയിരുന്നു. അന്നും ബാറുകൾ പ്രവർത്തിച്ചിരുന്നു.