വഖഫ് ബോർഡ് ബിൽ ഇന്ന് നിയമസഭയിൽ
വഖഫ് ബോർഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ട നിയമം റദ്ദാക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ. കഴിഞ്ഞ ഒക്ടോബറിൽ പാസാക്കിയ ബിൽ റദ്ദാക്കാൻ, റിപ്പീലിംഗ് ബിൽ ഇന്ന് സഭയിൽ അവതരിപ്പിച്ചു പാസാക്കും. സർക്കാർ നീക്കത്തോട് പ്രതിപക്ഷവും സഹകരിക്കും.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗം റദ്ദാക്കൽ ബില്ലിന്റെ കരടിന് അംഗീകാരം നൽകിയിരുന്നു. പി.എസ്.സിയ്ക്ക് വിടാനുള്ള നിയമം നിലവിൽ വന്നെങ്കിലും മുസ്ലിം സംഘടനകളുടെ എതിർപ്പ് മൂലം നടപ്പാക്കിയിരുന്നില്ല.
വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സർവകലാശാല നിയമ ഭേദഗതി ബില്ലും ഇന്ന് പാസ്സാക്കും. ബഫർ സോൺ വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കാൻ സാധ്യത.