പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം.
വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിക്കും.
ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് മോചനം നേടുന്നതും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തിന് അനുയോജ്യമാക്കുകയും ചെയ്യുന്നതാണ് പുതിയ പതാകയെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് മംഗളൂരുവിൽ 3800 കോടി രൂപയുടെ വ്യവസായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.