Friday, April 25, 2025
National

ഓപ്പറേഷന്‍ മേഘദൂതില്‍ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു. ലാന്‍സ് നായിക് ചന്ദര്‍ ശേഖറിന്റെ മൃതദേഹമാണ് സൈന്യം കണ്ടെടുത്തത്. 1984 മെയ് 29ന് ഓപ്പറേഷന്‍ മേഘദൂതിനിടെയുണ്ടായ മഞ്ഞിടിച്ചിലിലാണ് ചന്ദര്‍ ശേഖര്‍ വീരമൃത്യു വരിച്ചത്.

സൈനികന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് സൈന്യം അറിയിച്ചു. സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിന്‍.
മറ്റൊരു സൈനികന്റെ മൃതദേഹവും ചന്ദര്‍ ശേഖറിനൊപ്പം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല.

38 വര്‍മായി ധീരസൈനികനായ ഭര്‍ത്താവിനെ കുറിച്ച് ഒരു വിവരവുമില്ലാതെ കഴിയുകയാണ് ചന്ദര്‍ ശേഖറിന്റെ കുടുംബം. ഭാര്യ ശാന്തി ദേവി നിലവില്‍ ഹല്‍ദ്വാനിയിലെ സരസ്വതി വിഹാര്‍ കോളനിയിലാണ് താമസിക്കുന്നത്. മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് അവസാനമായി ഒരു നോക്കുകൂടി കാണാന്‍ കാത്തിരിക്കുകയാണ് ഈ കുടുംബം.

’75ലാണ് ഞങ്ങള്‍ വിവാഹിതരായത്. അദ്ദേഹത്തെ കാണാതാകുമ്പോള്‍ രണ്ട് പെണ്‍മക്കളും കുഞ്ഞുങ്ങളായിരുന്നു. ഭൂതകാലത്തിന്റെ മുറിവുകളെല്ലാം ഇപ്പോള്‍ പതിയെ വീണ്ടും തുറന്നിരിക്കുകയാണ്’. വാര്‍ത്തയറിഞ്ഞ ചന്ദര്‍ ശേഖറിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *