‘ഗൂഗിള്‍ പേ’ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി
ദില്ലി യു.പി.ഐ പണം കൈമാറ്റ ആപ്ലിക്കേഷനായ ‘ഗൂഗിൾ പേ’ പ്ലേ സ്റ്റോർ ആപ്പിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഗൂഗിൾ പേ പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായിരുന്നു. അതേസമയം, പ്ലേ സ്റ്റോറിന്റെ വെബ്സൈറ്റിൽ ഗൂഗിൾ പേ ആപ്പ് ലഭ്യമായിരുന്നു.
പുതിയ അപ്ഡേറ്റ് ഉൾപ്പെടുത്തിയാണ് ഗൂഗിൾ പേ തിരിച്ചെത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചും പ്രകടനം മെച്ചപ്പെടുത്തിയുമുള്ള അപ്ഡേറ്റാണ് വന്നിരിക്കുന്നത്.
ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ച ഉപയോക്താക്കളാണ് ആപ്പ് പ്ലേ സ്റ്റോറിൽ കാണുന്നിലെന്ന പരാതിയുമായി എത്തിയത്. ആപ്പ് നേരത്തെ ഇൻസ്റ്റാൾ ചെയ്തവർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
ഉപയോക്താക്കളുടെ പരാതി ശ്രദ്ധയിൽ പെട്ട ഗൂഗിൾ പേ ഇന്ത്യ ചില ഉപയോക്താക്കൾക്ക് ഗൂഗിൾ പേ ആപ്പ് പ്ലേ സ്റ്റോറിൽ കാണാൻ സാധിക്കുന്നില്ലെന്നും ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും തിങ്കളാഴ്ച രാത്രി ട്വീറ്റ് ചെയ്തിരുന്നു. എങ്കിലും അപ്രത്യക്ഷമായതിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.