പ്രവാസി യുവാവിന്റെ തിരോധാനം പ്രത്യേക സംഘം അന്വേഷിക്കും
കോഴിക്കോട് വളയം സ്വദേശി റിജേഷിൻ്റെ തിരോധാനം പ്രത്യേക സംഘം അന്വേഷിക്കും. നാദാപുരം ഡിവൈഎസ്പി വിവി ലതീഷിനാണ് മേൽനോട്ട ചുമതല. സ്വർണക്കടത്ത് സംഘത്തിൻ്റെ കുരുക്കിലകപ്പെട്ട് ഇയാളെ കാണാതായെന്നാണ് സംശയം.
സഹോദരൻ്റെ പരാതിയിലാണ് വളയം പൊലീസ് കേസെടുത്തത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരൻ രാജേഷ് പറഞ്ഞു. ഗൾഫിൽ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരൻ വ്യക്തമാക്കി.