മഴ ശക്തം; ഇടുക്കി ഡാം നാളെ തുറക്കും
ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. എത്ര അളവ് ജലം ഒഴുക്കണമെന്ന് തീരുമാനമായില്ല. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം ഇടുക്കിയിൽ വീണ്ടും മഴ ശക്തമാവുകയാണ്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ പല പ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. ചെറുതോണി, മുരിക്കാശ്ശേരി, കരിമ്പൻ, ചേലച്ചുവട്, രാജകുമാരി,കട്ടപ്പന, ദേവികുളം എന്നിവിടങ്ങളിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു.
ഇടുക്കി അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 2382.53 അടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് ഇത്തവണ കൂടുതലാണ്. റൂള്‍ കര്‍വിലേക്ക് എത്തിയാലും ഇപ്പോള്‍ ആശങ്ക ഉണ്ടാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
മഴ തുടര്‍ന്നാല്‍ ഡാമില്‍ ജലം ഒഴുക്കിവിടേണ്ടതായും വരും. ഇത് എറണാകുളം ജില്ലയുമായി കൂടിയാലോചിച്ച് വേണം തീരുമാനിക്കാന്‍. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്താന്‍ തന്നെ 8-9 മണിക്കൂറെടുക്കും. റൂള്‍ കര്‍വ് കമ്മിറ്റിയുടെ യോഗം ഇന്ന് ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. മന്ത്രി കൂട്ടിച്ചേര്‍ത്തു.