ഇന്ന് ഹിരോഷിമ ദിനം; ജപ്പാനെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 77-ാം വർഷം
ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് സ്ഫോടനം നടത്തിയത് .
ഒരു നിമിഷാർദ്ധം കൊണ്ട് സർവ്വം ചാമ്പലായ അണുബോംബ് സ്ഫോടനം. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കയുടെ 13 29 ബോംബർ വിമാനം നടത്തിയ മനുഷ്യത്വരഹിതമായ പ്രകൃതിയിൽ ഹിരോഷിമയുടെ 95 ശതമാനവും ഇല്ലാതായി.
ഒറ്റയടിക്ക് 50000ത്തിൽ അധികം ആളുകൾക്ക് ജീവഹാനി 37,000 പേർക്ക് ഗുരുതരമായി പരുക്കേറ്റു. അണുവിസ്ഫോടനത്തിന്‍റെ ദുരന്തം പേറി ഇന്നും ജീവിക്കുന്നവരും അനവധി. ഹിരോഷിമയെ ചാമ്പലാക്കി ദുരന്തം മൂന്നു ദിവസം കഴിഞ്ഞപ്പോൾ നാഗസാക്കിയേയും ചുട്ടെരിച്ചു, അമേരിക്കൻ സൈനിക ശക്തി.
ചരിത്രത്തിലാദ്യമായി ആയി മനുഷ്യനെ ലക്ഷ്യംവെച്ച് ആക്രമണം നടന്നത് ഹിരോഷിമയിൽ ആണ്. മനുഷ്യരാശി ഇനിയൊരിക്കലും അനുഭവിക്കരുതെന്ന് ലോകം മുഴുവൻ ആഗ്രഹിക്കുന്ന ഹിരോഷിമ നാഗസാക്കി ദുരന്തം ഇന്നും ചരിത്രത്തിലെ കറുത്ത ദിനം ആയി തന്നെ തുടരും.77 വർഷങ്ങൾക്കിപ്പുറവും ഹിരോഷിമ ജപ്പാന്റെ മാത്രം നടുക്കമല്ല ലോകത്തിന്റെ മുഴുവൻ വിങ്ങലാണ്.
ഹിരോഷിമ ജപ്പാന്റെ മാത്രം ഓർമയല്ല, ലോകത്തിന്റെ മുഴുവൻ ഓർമയാണ്. പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ, നിരന്തരം അരങ്ങേറുന്ന ഭീകരാക്രമണങ്ങൾ.. നിശബ്ദമായ ലോകയുദ്ധത്തിന്റെ പശ്ചത്തലത്തിലാണ് പുതിയൊരു ഹിരോഷിമ ദിനവും കടന്നുപോവുന്നത്.