വയനാട് മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി
വയനാട് മീനങ്ങാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി. പുലര്‍ച്ചെയാണ് മൈലമ്പാടിയില്‍ കടുവയിറങ്ങിയത്. റോഡിലൂടെ കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം മൈലമ്പാടി പൂളക്കടവ് പ്രദേശത്താണ് കടുവ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്തുള്ള നെരവത്ത് ബിനുവിന്റെ വീട്ടിലെ സിസിടിവി ക്യാമറയില്‍ കടുവയുടെ ദൃശ്യം പത്തിഞ്ഞതോടെ ആശങ്കയിലാണ് നാട്ടുകാര്‍.വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ നേരത്തെയും കടുവയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥപിച്ചെങ്കിലും വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ബീനാച്ചി എസ്റ്റേറ്റ് പരിസരത്ത് കടുവ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചതാണ്. ഇവിടെ നിന്നാകാം പ്രദേശത്തേക്ക് കടുവയെത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
വാകേരിയിലെ എസ്റ്റേറ്റില്‍ നിന്ന് 14 വയസ് പ്രായമുള്ള കടുവയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജനവാസ മേഖലയില്‍ നിരന്തരമായി കടുവയെത്തുന്നത് തടയാന്‍ വനം വകുപ്പിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം..