Wednesday, April 16, 2025
Kerala

ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി, ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റി. ആര്‍ച്ച്‌ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവി കൈകാര്യം ചെയ്യും.വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. തൃശൂര്‍ അതിരൂപത അധ്യക്ഷനായും ആന്‍ഡ്രൂസ് താഴത്ത് തുടരും.

ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് അം​ഗീകരിച്ചുകൊണ്ടാണ് വത്തിക്കാന്റെ പ്രഖ്യാപനം. സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന്

ബിഷപ്പ് ആന്‍റണി കരിയില്‍ പിന്തുണ നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജിക്കത്ത് വത്തിക്കാന്‍ നേരത്തെ എഴുതി വാങ്ങിക്കുകയായിരുന്നു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി വില്‍പ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ് കരിയില്‍, കുര്‍ബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിര്‍ത്ത് കര്‍ദ്ദിനാള്‍ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു. അതേസമയം ഭൂമി വില്‍പ്പനയിലും കുര്‍ബാന ഏകീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ബിഷപ്പ് ആന്റണി കരിയിലിനെ തള്ളുന്ന നിലപാടാണ് വ1ത്തിക്കാന്‍ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *