സെപ്റ്റംബർ ആദ്യവാരം വരെ സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും
സംസ്ഥാനത്ത് സെപ്റ്റംബർ ആദ്യ ആഴ്ച വരെ കാലവർഷം ദുർബലമായി തുടരുമെന്ന് കേന്ദ്രകാലാവസ്ഥ കേന്ദ്രം. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരും. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞാഴ്ച രൂപപ്പെട്ട ന്യൂനമർദം നിലവിൽ ജാർഖണ്ഡിന് മുകളിലാണ്. ഇതിന്റെ സ്വാധീനത്തിൽ മധ്യ ഇന്ത്യയിലും കൊങ്കൺ തീരത്തും മഴ തുടരും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ബുധനാഴ്ചയോടെ രൂപം പ്രാപിക്കും. ഇത് കേരളത്തെ സാരമായി ബാധിക്കില്ലെന്നാണ് പ്രവചനം
കർണാടക തീരം :കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.