Friday, April 11, 2025
National

പുതു ചരിത്രം; എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു രാഷ്ട്രപതി പദത്തിലേക്ക്

എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു രാഷ്ട്രപതി പദത്തിലേക്ക്. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ നേതാവായി ദ്രൗപദി മുർമു. വോട്ടെണൽ പുരോഗമിക്കുമ്പോൾ മൂന്ന് റൗണ്ടുകളിലും ദ്രൗപദി മുർമുവിന് വൻ ലീഡ്. ജയിക്കാനാവശ്യമായ അഞ്ച് ലക്ഷം വോട്ട് മൂല്യം മറികടന്നിരിക്കുകയാണ് ദ്രൗപദി മുർമു. 5,77,777 വോട്ട് മൂല്യമാണ് ദ്രൗപദി മുർമുവിന് ലഭിച്ചിരിക്കുന്നത്.

17 എംപിമാരും 104 എംഎൽഎ മാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു.അതേസമയം പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ വോട്ട് മൂല്യം 2,61,062 ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അൽപ സമയത്തിനകം ദ്രൗപദി മുർമുവിന്റെ വസതിയിലെത്തും.

രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം, ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയാകും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. മന്ത്രിയായും ഗവർണറായുമുള്ള ഭരണ മികവ് കൂടിയാണ് മുർമുവിനെ പരമോന്നത പദവിയിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *