കുന്ദമംഗലം പി എസ് എൻ കോളേജ് ഹോസ്റ്റലുകളും പാരാമെഡിക്കൽ പുതിയ ബാച്ചും ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം :കുന്നമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായൊരുക്കിയ പുതിയ ഹോസ്റ്റലുകൾ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ സുചേഷ് അധ്യക്ഷനായ ചടങ്ങിൽവെച്ച് പെൺകുട്ടികളുടെ ഹോസ്റ്റൽ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ധനീഷ് ലാലും, ആൺകുട്ടികളുടെ ഹോസ്റ്റൽ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷിയോലാലും നിർവഹിച്ചു.
ചടങ്ങിൽ വെച്ച് പാരാമെഡിക്കൽ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ഹ്യൂമൺ റിസോഴ്സസ് ഡെവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫൈസൽ അബ്ദുള്ള നിർവഹിച്ചു
പി. എസ്. എൻ കോളേജ് മാർക്കറ്റിംഗ് ഹെഡ് ഫൈസൽ എറണാകുളം, കോളേജ് അഡ്മിനിസ്ട്രേറ്റർ പ്രിയാ സുചേഷ്, വൈസ് പ്രിൻസിപ്പാൾ രവികുമാർ, ബറൈറ്റ് & നിവേദിത കോളേജ് ഡയറക്ടർ രമേശൻ, അധ്യാപികമാരായ സബിത, ശ്രീജിഷ, പ്രജിത എന്നിവർ പുതിയ ബാച്ചിന് ആശംസകളർപ്പിച്ചു സംസാരിച്ചു.
പഠനത്തോടൊപ്പം ആരോഗ്യ രോഗ പ്രതിരോധ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് എച്ച് ഡി ആർ എസ് നൽകിയ അവാർഡ് ഡയറക്ടർ ഫൈസൽ അബ്ദുള്ള യിൽനിന്ന് കോളേജ് പ്രിൻസിപ്പൽ സുചേഷ്, അഡ്മിനിസ്ട്രേറ്റർ പ്രിയാ സുചേഷ് എന്നിവർ ഏറ്റുവാങ്ങി
പാരാമെഡിക്കൽ കോഴ്സുകളായ മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ, എക്സ് റെ ടെക്‌നിഷ്യൻ, ഇ. സി. ജി ടെക്‌നിഷ്യൻ, നഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസി അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നതായി കോളേജ് മാനേജ്മെന്റ് അറിയിച്ചു.