Thursday, January 9, 2025
Kerala

കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: രമേശ് ചെന്നിത്തല

ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയെന്നു രമേശ് ചെന്നിത്തല. വിമാന സംഭവത്തിൽ പിണറായി വിജയൻ നിയമസഭയിൽ കള്ളം പറഞ്ഞു. തുടക്കം മുതൽ സർക്കാരും ആഭ്യന്തരവകുപ്പും നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കളി ചീട്ടുകൊട്ടാരം പോലെ പൊളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നിലപാട് നാണക്കേടാണ്. കെ.എസ് ശബരീനാഥൻ്റെ അറസ്റ്റ് അടക്കം പൊലീസിൻ്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത രാഷ്ട്രീയ ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊലീസിലെ ഇടത് അനുഭാവ അസോസിയേഷൻ്റെ നിയന്ത്രണത്തിലാണ് സേനയെന്ന ആരോപണം വളരെ ഗൗരവമുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *