സ്വപ്നയുടെ രഹസ്യ മൊഴി: സരിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിശോധിക്കും
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ ഹർജി പരിഗണിക്കവേ രഹസ്യമൊഴി പൊതു രേഖയാണോ എന്നാ നിയമ പ്രശ്നത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അഭിഭാഷകൻ ധീരേന്ദ്ര കൃഷ്ണനാണ് അമിക്കസ് ക്യൂറി. സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും, തനിക്കെതിരായ പരാമർശങ്ങൾ സ്വപ്നയുടെ രഹസ്യ മൊഴിയിൽ ഉണ്ടെന്നും, അതിനാൽ പകർപ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് സരിതയുടെ ഹർജി. നേരത്തെ ഇതേ ആവശ്യം ജില്ലാ കോടതി തള്ളിയതോടെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.