കരിപ്പൂരിൽ 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി 26.6 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് മൂന്നു യാത്രക്കാരുമെത്തിയത്. യാത്രക്കാരനില്‍ നിന്നു 336 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചു.
സോക്സിനുള്ളില്‍ മിശ്രിത രൂപത്തിലാക്കിയായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് 14.1 ലക്ഷം വില വരും. രണ്ടു വനിതാ യാത്രക്കാരില്‍ നിന്നായി 230 ഗ്രാം സ്വര്‍ണവും പിടികൂടി. ഇവര്‍ സ്വര്‍ണം കഴുത്തില്‍ ആഭരണമായി അണിഞ്ഞു വരികയായിരുന്നു. ഇതിന് 12.5 ലക്ഷം രൂപ വിലവരും.