Tuesday, March 11, 2025
Kerala

നടിയെ ആക്രമിച്ച കേസിൽ വേട്ടക്കാരൻ ആരാണെന്ന് കോടതി കണ്ടെത്തട്ടെ,അതിജീവിതക്ക് നീതി ലഭിക്കണം-കെ.മുരളീധരൻ

കോഴിക്കോട് : നടിയെ ആക്രമിച്ച കേസിൽ(actress attacked case) വേട്ടക്കാരൻ ആരാണെന്ന് കോടതി(court) കണ്ടെത്തട്ടെയെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ(k muraleedharan). ഇപ്പോൾ യു ട്യൂബ് ചാനൽ വഴി പറഞ്ഞ കാര്യങ്ങൾ കോടതിയിലാണ് പറയേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു. ഇരക്കൊപ്പമാണ് താൻ എപ്പോഴും, അതിജീവിതയ്ക്ക് നീതി ലഭിക്കണം. കോടതിയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കെ മുരളീധരൻ പറഞ്ഞു. 

സതീശൻ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തുവെന്ന ആരോപണത്തിന് ആർ.എസ്.എസിനെതിരായ നിലപാടാണ് അന്നും ഇന്നും കോൺഗ്രസിനെന്നായിരുന്നു കെ മുരളീധരന്‍റെ മറുപടി.സി.പി.എമ്മിനാണ് ആർഎസ്എസ് ബന്ധമെന്നും കെ മുരളീധരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *