Thursday, January 23, 2025
Kerala

തടവുകാർക്ക് കൊവിഡ്; തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം അടച്ചു

തിരുവനന്തപുരം പൂജപ്പുരയിലെ ജയിൽ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ജയിൽ ആസ്ഥാനത്ത് ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി

പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ നടന്ന പരിശോധനയിൽ നൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മുഴുവൻ തടവുകാർക്കും പരിശോധന നടത്താനാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *