Thursday, March 13, 2025
National

ദിലീപിനൊപ്പം സെൽഫിയെടുത്തത് സാധാരണ കാര്യം, അതിൽ ദുഃഖമില്ല: ജെബി മേത്തർ

 

നഗരസഭാ പരിപാടിക്കിടെ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പം സെൽഫി എടുത്തത് സാധാരണ നടപടി മാത്രമെന്ന് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി ജെബി മേത്തർ. അതിൽ ദുഃഖമില്ല. കോടതിയിലിരിക്കുന്ന വിഷയമാണ്. രാഷ്ട്രീയ രംഗത്തുള്ളവരും പല കേസുകളിൽ പ്രതിയാകാറുണ്ട്. അവർക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും ജെബി മേത്തർ പറഞ്ഞു

വിമർശിക്കാൻ കോൺഗ്രസിലെ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പത്മജാ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആർക്കും ലഭിക്കാത്ത ഭാഗ്യം എനിക്ക് ലഭിച്ചു. അതിൽ അസഹിഷ്ണുത തോന്നേണ്ട കാര്യമില്കോൺഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമർശിക്കുന്നവർക്കും അത് അംഗീകരിക്കേണ്ടി വരും. എല്ലാവർക്കും അഭിപ്രായം പറയാൻ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ജെബി മേത്തർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *