ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി
ജമ്മു കാശ്മീരിലെ ശ്രീനഗർ അമീറ ഖദൽ മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ റാഫിയ ദോ നാസർ അഹമ്മദ് ടിൻഡ എന്ന പെൺകുട്ടി ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ അടക്കം 24 പേർക്ക് പരുക്കേറ്റിരുന്നു
മുഹമ്മദ് അസ്ലം എന്നയാൾ ഇന്നലെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റവർ മഹാരാജാ ഹരിസിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലരക്ക് റെഡ് സ്ക്വയറിന് സമീപത്താണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.