തിരുവനന്തപുരത്ത് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല
തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ല. സംഭവത്തിൽ കേസെടുത്ത തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു
കൊലപാതകമെന്നാണ് സംശയിക്കുന്നത്. മുറി പൂട്ടി പുറത്ത് പോയ പ്രവീൺ തന്നെയാണ് മുറിക്കുള്ളിൽ മൃതദേഹമുള്ളതായി ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്. ഇരുവരും നഗരത്തിലെ ഒരു ജ്വല്ലറിയിൽ ജീവനക്കാരായിരുന്നു. പ്രവീണിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു