സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; ടെസ്റ്റ് ടീമിനെ നയിക്കാൻ രോഹിത് ശർമയെ തെരഞ്ഞെടുത്തു
മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലാണ് സഞ്ജു ഇടം നേടിയത്. ടി20 പരമ്പരയിൽ നിന്ന് വിരാട് കോഹ്ലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായി രോഹിത് ശർമയെയും തെരഞ്ഞെടുത്തു. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കാനുള്ള ഉത്തരവാദിത്വമാണ് രോഹിതിന് ചുമലിൽ വന്നത്
ടെസ്റ്റ് ടീമിൽ നിന്ന് സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും ഒഴിവാക്കി. പരുക്ക് ഭേദമാകാത്ത കെ എൽ രാഹുലിനെയും വാഷിംഗ്ടൺ സുന്ദറിനെയും പരിഗണിച്ചില്ല.