Thursday, January 9, 2025
Kerala

സംസ്ഥാനത്ത് ഇന്ന് 6757 പേർക്ക് കൊവിഡ്, 16 മരണം; 17,086 പേർക്ക് രോഗമുക്തി

കേരളത്തിൽ 6757 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂർ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂർ 270, കാസർഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,392 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,76,266 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4126 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 632 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 75,017 കോവിഡ് കേസുകളിൽ, 5.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,392 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,76,266 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4126 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 632 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *