ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അതിന് തയ്യാറാകാതിരിക്കുന്നത് ശരിയായ രീതിയല്ല: ഗവർണർക്കെതിരെ മന്ത്രി
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ മടിച്ച ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യാൻ തയ്യാറാകണം. ഭരണഘടനാ പദവിയിലിരിക്കുന്നയാൾ അത് നിർവഹിക്കാത്തത് ശരിയായ രീതിയല്ല.
ഗവർണർ ഉന്നയിക്കുന്ന വിഷയം വേറെ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെയാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത്. പിന്നാലെ ഗവർണറെ വിമർശിച്ച പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് നീക്കിയ ശേഷമാണ് അദ്ദേഹം ഒപ്പിട്ടത്.