Wednesday, April 16, 2025
Top News

ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്ച; പാലക്കാട് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

 

മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവത്തിൽ ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഫയർ ആൻഡ് റസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്തിയിട്ടില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസ് ഡയറക്ടർ ജനറലാണ് വിശദീകരണം ചോദിച്ചത്.

വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് നോട്ടീസിൽ പറയുന്നു. 48 മണിക്കൂറിനുള്ളിൽ നോട്ടീസിന് വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സഹായം നൽകിയില്ല, സ്ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നുമുള്ള പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നോട്ടീസ്

പാലക്കാട് ജില്ലയിൽ തന്നെ സൈന്യം വന്ന് ചെയ്ത അതേ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ളവരുണ്ടായിരുന്നു. സ്‌കൂബാ ടീം ഉണ്ടായിരുന്നു. അവരെല്ലാം തന്നെ 400 മീറ്റർ താഴ്ചയുള്ള കുന്നിൻചെരിവുകളിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. വടം കെട്ടി ആളുകളെ രക്ഷിച്ച് പരിശീലനമുള്ള ആളുകളുണ്ടായിരുന്നു. ഇവരെയൊന്നും ഉപയോഗിക്കാതെ കൈയ്യുംകെട്ടി നോക്കി നിന്നുവെന്നാണ് ജില്ലാ ഫയർ ഓഫീസറെ കുറിച്ച് പരാതികൾ ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *