കോവിഡിന് ശമനം; റെയിൽവേ കാറ്ററിംഗ് സർവീസ് പുനരാരംഭിക്കുന്നു
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ ട്രെയിനുകളിൽ തിങ്കളാഴ്ച മുതൽ കാറ്ററിംഗ് സർവീസ് പുനരാരംഭിക്കും. ഐർസിടിസി പതിവ് പോലെ ട്രെയിനുകളിൽ യാത്രക്കാർക്കായി പാകം ചെയ്ത ഭക്ഷണ വിതരണം പുനരാരംഭിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് മുതൽ ട്രെയിനുകളിലെ ഭക്ഷണ വിതരണം നിർത്തി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ രാജധാനി, ദുരന്തോ, ശതാബ്ദി ട്രെയിനുകളിൽ ഭക്ഷണ വിതരണം പുനരാരംഭിച്ചിരുന്നു.