Friday, January 10, 2025
World

പ്രതിഷേധം: കാനഡയിൽ കാർ ഫാക്ടറികൾ പൂട്ടി

 

ഒട്ടാവ​​​: നി​​​ർ​​​ബ​​​ന്ധി​​​ത വാ​​​ക്സി​​​നേ​​​ഷ​​​നും കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കും എ​​​തി​​​രേ കാ​​​ന​​​ഡ​​​യി​​​ലെ ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ​​​മാ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​ഷേ​​​ധം വ​​​ലി​​​യ സാ​​​മ്പത്തി​​​ന​​​ഷ്ട​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഒ​​​ട്ടാ​​​വ​​​യി​​​ലും യു​​​എ​​​സ്-​​​കാ​​​ന​​​ഡ അ​​​തി​​​ർ​​​ത്തി റോ​​​ഡു​​​ക​​​ളി​​​ലു​​​മാ​​​ണ് പ്ര​​​തി​​​ഷേ​​​ധം.

ഫോ​​​ർ​​​ഡ്, ടൊ​​​യോ​​​ട്ട, ക്രൈ​​​സ്‌​​​ല​​​ർ കാ​​​ർ ക​​​മ്പനി​ ഫാ​​​ക്ട​​​റി​​​ക​​​ളി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​യി. ഒ​​​ന്‍റാ​​​രി​​​യോ​​​യി​​​ലെ മൂ​​​ന്നു ഫാ​​​ക്ട​​​റി​​​ക​​​ളി​​​ൽ ഉ​​​ത്പാ​​​ദ​​​നം നി​​​ർ​​​ത്തി​​​യ​​​താ​​​യി ടൊ​​​യോ​​​ട്ട പ​​​റ​​​ഞ്ഞു. ഫോ​​​ർ​​​ഡി​​​ന്‍റെ എ​​​ൻ​​​ജി​​​ൻ ഫാ​​​ക്ട​​​റി​​​യി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​ച്ചു. പാ​​​ർ​​​ട്സു​​​ക​​​ളു​​​ടെ അ​​​ഭാ​​​വം നേ​​​രി​​​ടു​​​ന്ന​​​താ​​​യി ക്രൈ​​​സ്‌​​​ല​​​ർ പ​​​റ​​​ഞ്ഞു.

യു​​​എ​​​സ്- കാ​​​ന​​​ഡ അ​​​തി​​​ർ​​​ത്തി റോ​​​ഡു​​​ക​​​ൾ ഉ​​​പ​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മൂ​​​ലം പ്ര​​​തി​​​ദി​​​നം 30 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​ന്ന​​​താ​​​യി അ​​​നു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു. അ​​​ന​​​ധി​​​കൃ​​​ത സാ​​​മ്പത്തി​​​ക ഉ​​​പ​​​രോ​​​ധ​​​മാ​​​ണ് നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്ന് ക​​​നേ​​​ഡി​​​യ​​​ൻ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് മ​​​ന്ത്രി ഒ​​​മ​​​ർ അ​​​ൽ​​​ഗാ​​​ബ്ര പ്ര​​​തി​​​ക​​​രി​​​ച്ചു. കാ​​​ർ​ വ്യ​​​വ​​​സാ​​​യ​​​ത്തെ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ കാ​​​ർ​​​ഷി​​​കോത്പന്ന ക​​​യ​​​റ്റു​​​മ​​​തി​​​യെ​​​യും പ്ര​​​തി​​​ഷേ​​​ധം ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യി വൈ​​​റ്റ്ഹൗ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ലോ​​​റി ഡ്രൈ​​​വ​​​ർ​​​മാ​​​ർ വാ​​​ക്സി​​​നെ​​​ടു​​​ത്താ​​​ലേ കാ​​​ന​​​ഡ​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കൂ എ​​​ന്ന തീ​​​രു​​​മാ​​​ന​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​സാ​​​നം തു​​​ട​​​ങ്ങി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണം.

Leave a Reply

Your email address will not be published. Required fields are marked *