ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; ജില്ലാ ആശുപത്രിയിൽ ചികിത്സ തുടരുന്നു
മലമ്പുഴ ചെറാട് മലയിൽ നിന്നും രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ ചികിത്സിച്ച് വരികയാണ്. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി സൂപ്രണ്ടിന്റെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
മലമുകളിൽ നിന്നും ഹെലികോപ്റ്ററിൽ ബാബുവിനെ എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഹെലികോപ്റ്റർ കഞ്ചിക്കോട് ഇറങ്ങുകയും റോഡ് മാർഗം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനിടെ ബാബു രണ്ട് തവണ രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിച്ചിരുന്നു. ആംബുലൻസിൽ വെച്ച് കൃത്യമായ പരിചരണം ഡോക്ടർമാർ നൽകി. പതിനഞ്ച് മിനിറ്റുകൊണ്ട് ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു
45 മണിക്കൂറിലേറെ സമയമാണ് ബാബു മലയിടുക്കിൽ കുടുങ്ങിക്കിടന്നത്. ഒടുവിൽ സൈന്യമെത്തിയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.