Thursday, January 9, 2025
Travel

രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നു; രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്ത് പന്ത്

 

അഹമ്മദാബാദിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. അതേസമയം വിജയവഴിയിലേക്ക് തിരികെ എത്തി പരമ്പരയിൽ ഒപ്പമെത്താനാണ് വിൻഡീസിന്റെ ശ്രമം

കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇഷാൻ കിഷന് പകരം കെ എൽ രാഹുൽ ടീമിലെത്തി. അതേസമയം ഓപണറായി റിഷഭ് പന്താണ് രോഹിത് ശർമക്കൊപ്പം ഇറങ്ങിയത്. രാഹുൽ മൂന്നാമനായി ഇറങ്ങിയേക്കും

മത്സരം ഒരോവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ അഞ്ച് റൺസ് എന്ന നിലയിലാണ്. രോഹിത് നാല് റൺസുമായും പന്ത് ഒരു റൺസുമായും ക്രീസിൽ തുടരുന്നു.
 

Leave a Reply

Your email address will not be published. Required fields are marked *