ബാബുവുമായി സൈനികൻ മല കയറുന്നു; രക്ഷാ ദൗത്യം അന്തിമ ഘട്ടത്തിലേക്ക്
മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ ബാബുവുമായി സൈനികൻ മല കയറി കൊണ്ടിരിക്കുകയാണ്. കയർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. മലയിൽ കുടുങ്ങി 44 മണിക്കൂർ പിന്നിട്ട ശേഷമാണ് സൈന്യത്തിന് ബാബുവിന്റെ സമീപത്ത് എത്താനായി സാധിച്ചത്.
അതീവ ശ്രമകരമായ ദൗത്യമാണ് സൈന്യം ഏറ്റെടുത്തത്. കയറിൽ തൂങ്ങി ബാബുവിന് സമീപത്തേക്ക് സൈനികൻ എത്തുകയും ആദ്യം വെള്ളവും ഭക്ഷണവും നൽകുകയുമായിരുന്നു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടർന്നാണ് ബാബുവിനെ കയറിൽ ബന്ധിപ്പിച്ച് ഉയർത്താൻ തീരുമാനിച്ചത്. പിന്നിട് സൈനികന്റെ ശരീരത്തോട് ചേർത്ത് ബാബുവിനെ ബന്ധിപ്പിച്ച ശേഷം ഇരുവരും ചേർന്ന് മല കയറി കൊണ്ടിരിക്കുകയാണ്.