Friday, January 10, 2025
National

മാദ്ധ്യമപ്രവർത്തകർക്കുള്ള പുതിയ അക്രഡിറ്റേഷൻ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

 

മാദ്ധ്യമപ്രവർത്തകർക്കുള്ള പുതിയ അക്രഡിറ്റേഷൻ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും, രാജ്യത്തിന്റെ സുരക്ഷയ്‌ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്‌ക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥയും നയത്തിൽ ചേർത്തിട്ടുണ്ട്. അല്ലെങ്കിൽ കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം.

അക്രഡിറ്റേഷൻ ദുരുപയോഗം ചെയ്താൽ അത് പിൻവലിക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ നയം അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷന് അർഹതയുണ്ട്. മാദ്ധ്യമപ്രവർത്തകർക്കെതിരെ ‘ഗുരുതരമായ കുറ്റം’ ചുമത്തിയാൽ അക്രഡിറ്റേഷൻ സസ്‌പെൻഡ് ചെയ്യാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു.

അക്രഡിറ്റേഷൻ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള മറ്റ് പത്ത് വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പത്രപ്രവർത്തനേതര പ്രവർത്തനങ്ങൾ, തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കൽ, പത്രപ്രവർത്തകൻ പ്രവർത്തിക്കുന്ന സ്ഥാപനം നിലവിലില്ലെങ്കിലോ അല്ലെങ്കിൽ മാദ്ധ്യമപ്രവർത്തകൻ സംഘടനയിൽ നിന്ന് പുറത്തുപോയാൽ അക്രഡിറ്റേഷൻ സസ്‌പെന്റ് ചെയ്യാം. സോഷ്യൽ മീഡിയയിലോ വിസിറ്റിംഗ് കാർഡുകളിലോ ലെറ്റർഹെഡുകളിലോ ‘ഇന്ത്യ ഗവൺമെന്റ് അംഗീകൃതം’ എന്ന് പരാമർശിക്കുന്നതിൽ നിന്ന് പുതിയ നയം പത്രപ്രവർത്തകനെ വിലക്കുന്നു.

കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലെ ഏജന്‍സിയായ പി.ഐ.ബിയുടെ അംഗീകാരം ലഭിച്ച 2,400-ലധികം മാധ്യമപ്രവര്‍ത്തകരാണ് ഉള്ളത്.ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് അനുസരിച്ച് വിവരങ്ങള്‍ നല്‍കിയ ഡിജിറ്റല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ അക്രഡിറ്റേഷന് അര്‍ഹതയുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *