വധ ഗൂഡാലോചന കേസ്: ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ഒരു മാസത്തോളം നീണ്ടുനിന്ന വാദത്തിനൊടുവിലാണ് ദിലീപിന് അനുകൂലമായി ഹൈക്കോടതിയിൽ നിന്നുംവിധി വരുന്നത്
പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് അന്വേഷണ സംഘത്തിന് ആവശ്യമെങ്കിൽ തുടർ നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. കേസിലെ വാദം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. തുടർന്നാണ് കോടതി വിധി പറയാൻ മാറ്റിയത്. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻചൂണ്ടിക്കാട്ടിയിട്ടുണ്ട്.