Wednesday, April 16, 2025
Kerala

സി കാറ്റഗറി ജില്ലകളിലെ തീയറ്ററുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ

 

സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അടച്ചിട്ട എ സി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വർധിപ്പിക്കും. തീയറ്ററുകളോട് വിവേചനം കാണിച്ചിട്ടില്ല. മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു

മാളുകളിലും മറ്റും ആൾക്കൂട്ടമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂളുകളിലും ജിമ്മുകളിലും കൊവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും സർക്കാർ സത്യവാങ്മൂലം നൽകി. തീയറ്ററുകൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്താണെന്നും സർക്കാർ കോടതിയെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *