എല്ലാ വിഭാഗങ്ങളെയും അവഗണിച്ചു; കേന്ദ്ര ബജറ്റ് പരിതാപകരമെന്ന് രാഹുൽ ഗാന്ധി
ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ വിഭാഗങ്ങളെയും ബജറ്റിൽ അവഗണിച്ചു. ഉദ്യോഗസ്ഥ വിഭാഗത്തിനും മധ്യവർഗത്തിനും പാവപ്പെട്ടവർക്കും കർഷകർക്കും യുവാക്കൾക്കും ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു
രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്നത സ്ഥിതിയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. 60 ശതമാനം പേരുടെ കയ്യിലുള്ളത്. വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്. മഹാമാരി കാലത്ത് വൻ സമ്പത്ത് ഉണ്ടാക്കിയവരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ നികുതി ഈടാക്കിയില്ലെന്നും യെച്ചൂരി ചോദിച്ചു