Wednesday, April 16, 2025
Kerala

മതം അവിടെ വേണ്ട: സ്റ്റുഡന്റ്‌സ് പോലീസിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് സർക്കാർ

 

സ്റ്റുഡന്റ്‌സ് പോലീസിൽ മതവേഷം അനുവദിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ ഹിജാബും ഫുൾസ്ലീവും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ ഹർജി വന്നിരുന്നു. ഈ ഹർജി തള്ളിയ ഹൈക്കോടതി സർക്കാരിനെ സമീപിക്കാൻ പരാതിക്കാരോട് ആവശ്യപ്പെട്ടു. ഇതിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് സേനയിലേത്. കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനാണ് ഇത്തരമൊരു രീതി നടപ്പാക്കിയത്. അതിനാൽ മതചിഹ്നങ്ങൾ അനുവദിക്കാൻ കഴിയില്ല.

വർഷങ്ങളായി വിവിധ മതവിഭാഗങ്ങളിലെ കുട്ടികൾ ഒരേ വേഷം ധരിച്ചാണ് സേനയിൽ പങ്കാളികളായത്. മുമ്പ് ഇത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. അതിനാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *