Wednesday, April 16, 2025
Kerala

പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ കൊവിഡ് വ്യാപനം; പൊതുജനങ്ങളുടെ പ്രവേശനം വിലക്കി

 

പയ്യന്നൂർ പോലീസ് സ്‌റ്റേഷനിൽ കൊവിഡ് വ്യാപനം. നിലവിൽ പത്തോളം പോലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്‌റ്റേഷനകത്തേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി വിലക്കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങളുമായി വരുന്നവർക്ക് മാത്രമാണ് സ്റ്റേഷൻ കോമ്പൗണ്ടിനകത്ത് പ്രവേശിക്കാൻ അനുമതിയുള്ളത്

അതേസമയം സംസ്ഥാനത്ത് നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകൾ കൂടിയാണ് സി കാറ്റഗറിയിൽ ഉൾപ്പെട്ടത്. നേരത്തെ തിരുവനന്തപുരം മാത്രമായിരുന്നു സി കാറ്റഗറി. ഈ ജില്ലകളിൽ സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക, മത സാമുദായികപരമായ എല്ലാ പൊതുപരിപാടികളും ഒത്തുചേരലുകളും വിലക്കിയിട്ടുണ്ട്. തീയറ്ററുകളും ജിംനേഷ്യവും നീന്തൽക്കുളവും പ്രവർത്തിക്കാൻ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *