പാലക്കാട്-ഷൊർണൂർ റെയിൽവേ പാതയിൽ ഓവുപാലം നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എൻജിനീയർ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം
റെയിൽവേ പാതയിൽ മാങ്കുറിശ്ശി വള്ളൂർതൊടിക്ക് സമീപത്താണ് മണ്ണിടിഞ്ഞുവീണത്. രണ്ട് തൊഴിലാളികൾക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല